Monday, September 06, 2010

അവസാനത്തെ പെഗ് ഗ്ലാസ്‌ ഇല്‍ ഒഴിച്ച് ഞാന്‍ വീണ്ടും ആ വയനാട് ബ്രോഷേര്‍ ഒന്ന് കൂടെ നോക്കി. സൂചി പാറ വെള്ളച്ചാട്ടത്തിനു ഈ ബ്രോഷേര്‍ ഇല്‍ ഇപ്പോഴും മാറ്റമൊന്നുമില്ല. വന്യമായി അതിപ്പോഴും ആര്‍ത്തലച്ചു വീഴുന്നു, ഒരു നിലവിളി പോലെ. അതില്‍ നോക്കി കൊണ്ടിരിക്കെ അതൊഴുകി എന്നില്‍ നിറയുന്നത് പോലെ തോന്നി. എനിക്കു ശ്വാസം മുട്ടുന്നു. പെഗ് ഒരു വലിക്കു അകത്താക്കിയിട്ട് ഞാന്‍ സോഫയുടെ പതു പതുപ്പിലേക്ക് അമര്‍ന്നു. ഓര്‍മ്മകള്‍ ഒരു പത്തു വര്ഷം പിറകിലേക്ക് ആര്‍്തഃലചോഴുകി.

വയനാട്ടില്‍ ഒരു ട്രിപ്പ്‌ പോണം എന്ന് മിഥുന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ കാര്യമായി എടുത്തില്ല, ജോലി തിരക്ക് ഒഴിഞ്ഞിട്ട് എപ്പോള്‍ പോവാന്‍. പിന്നെ നഹ്യാന്‍ ഇടയ്ക്കിടെ വന്നു ഓര്‍മിപ്പിക്കാനും മിര്‍ദാസ് ഇടയ്ക്കിടെ ഫോണ്‍ വിളിക്കാനും തുടങ്ങിയപ്പോള്‍ ആണ് പോവാം എന്ന് തീരുമാനിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു അഹങ്ഗാരി മിഥുനും സ്പോര്‍ട്സ് സ്റ്റാര്‍ നഹ്യാനും കൊച്ചിയില്‍ നിന്നും തലശേരരി എത്തുന്നു, മലബാര്‍ ഭക്ഷണ കൊഴുപ്പ് മുഴുവന്‍ ശരീരത്തില്‍ ഏറ്റി വരുണും.